Mathrubhumi TV Debate

ഷേഖാ ഹിന്ദ്: ഖത്തറിന് ആധുനിക മുഖം നല്‍കുന്ന സ്ത്രീരത്‌നം

ഖത്തറിലെ കരുത്തുറ്റ വനിതാ രത്‌നങ്ങളില്‍ പ്രമുഖയാണ് ഷേഖാ ഹിന്ദ്. വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി നിരന്തരം പരിശ്രമിക്കുന്ന ഈ വനിത നിരവധി സംഘടനകളുടെ തലപ്പത്തു തന്നെയുണ്ട്. വിദേശികള്‍ക്ക് ഖത്തറിനെ കുറിച്ചുളള ഇടുങ്ങിയ വീക്ഷണങ്ങള്‍ക്ക് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു മനസും ഇവര്‍ക്കുണ്ട്. തന്റെ രാജ്യത്തെ പൗരന്‍മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കണം എന്നുളളത് അവരുടെ വാശിയായി മാറി. ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവില്‍ എട്ട് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റികള്‍ക്കും രണ്ട് ഖത്തര്‍ യൂണിവേഴ്‌സിറ്റികള്‍ക്കും തുടക്കം കുറിക്കാനായത് ഷേഖാ ഹിന്ദിന്റെ നേട്ടം തന്നെയാണ്. 33 കാരിയായ ഇവര്‍ ഇന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷന്‍ സയന്‍സ് ആന്‍ര് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റിന്‍രെ സിഇഒയും വൈസ് ചെയര്‍പേഴ്‌സണുമാണ്.


Most Commented