Debate Super Prime Time

കൊട്ടിക്കലാശം: ചെങ്ങന്നൂരില്‍ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി

ചെങ്ങന്നൂര്‍: കനത്തമഴയിലും ആവേശം ചോരാതെ ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം. ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചരണത്തിനുള്ള 48 മണിക്കൂറുകള്‍. ഏറെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് മൂന്നുമുന്നണികളും. എല്‍ ഡി എഫിന്റെ സജി ചെറിയാന്‍, യു ഡി എഫിന്റെ ഡി വിജയകുമാര്‍, എന്‍ ഡി എയുടെ പി എസ് ശ്രീധരന്‍പിള്ള എന്നിവര്‍ തമ്മിലാണ് പ്രധാനപോരാട്ടം. ഏറെ നിര്‍ണായകമാണ് ഇനിയുള്ള മണിക്കൂറുകള്‍. ഒരോ വോട്ടും അത്രമേല്‍ മൂല്യമുള്ളതാണ്. പ്രചാരണത്തിന്റെ പോരായ്മയില്‍ പിന്നോക്കം പോകാതിരിക്കാനാണ് മൂന്നുമുന്നണികളും ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ നിശബ്ദ പ്രചാരണവേളയില്‍ ഗൃഹ സന്ദര്‍ശനങ്ങളിലൂടെയും ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും വോട്ടുറപ്പിക്കാനാകും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ശ്രമിക്കുക.


Most Commented