Debate Super Prime Time

സൗഹൃദവും പിണക്കവും പ്രതികാരവും - ഇതൊരു തമിഴ് സിനിമ

ചെന്നൈ: സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തിയ ദ്രാവിഡ പ്രസ്ഥാനത്തെ പിളര്‍ത്തിയത് കരുണാനിധിയും എം.ജി.ആറും തമ്മിലുള്ള പിണക്കവും വേര്‍പിരിയലുമായിരുന്നു. പല കാരണങ്ങളാണ് ഇവരുടെ വഴിപിരിയലിന് കാരണമായി ഉയര്‍ത്തികാട്ടപ്പെടുന്നത്. എം.ജി.ആറിന്റെ ജനപ്രീതിയാണ് കരുണാനിധിയുടെ അനിഷ്ടത്തിന് ഒരു കാരണമായി പറയുന്നത്. 1971ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ പ്രചരണത്തിനായി ഇരുവരും ഇറങ്ങിയെങ്കിലും എം.ജി.ആറിനായിരുന്നു വലിയ കൈയടി ലഭിച്ചത്. എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള ശത്രുതയ്ക്ക് ജയലളിതയും കാരണമായി കരുതുന്നവരുണ്ട്.


Most Commented