Debate Super Prime Time

താരങ്ങള്‍ക്ക് തിരിച്ചറിവാകുമോ?

ഇരക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ് വേട്ടക്കാരനൊപ്പം ഓടുന്ന മലയാള സിനിമയിലെ നടീ നടന്മാരുടെ സഘടന അമ്മ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. അതിന്റെ ആദ്യ സീന്‍ ഇന്ന് കൊച്ചിയില്‍ ചിത്രീകരിച്ച് തുടങ്ങി. അമ്മ പ്രസിഡന്റ് മോഹന്‍ലാലും നിര്‍വാഹക സമിതി അംഗങ്ങളും നേരിട്ട് ഇതിന് മുന്‍കൈയെടുത്തു. നാല് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇടഞ്ഞ് നില്‍ക്കുന്ന വനിത പ്രവര്‍ത്തകരുടെ സംഘടനയായ എഡബ്ലിയുസിസിയുമായി മാരത്തണ്‍ ചര്‍ച്ച. താരസംഘടനയായ അമ്മയെ തിരുത്തിക്കാന്‍ ഇറങ്ങിയ നടിമാര്‍ വിജയിക്കുകയാണോ. ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങിയോ അമ്മയില്‍? താരങ്ങള്‍ക്ക് തിരിച്ചറിവാകുമോ? പങ്കെടുക്കുന്നവര്‍- സജി നന്ത്യാട്ട്, ബൈജു കൊട്ടാരക്കര, സണ്ണി ചെറിയാന്‍, എം എ നിഷാദ്, ദീദി ദാമോദരന്‍.


Most Commented