Debate Super Prime Time

തലസ്ഥാനം പിടിച്ചാല്‍ ഭരണം പിടിക്കാം; പോരാട്ടം ഉച്ഛസ്ഥായിയില്‍

തിരുവനന്തപുരം: തലസ്ഥാന ജില്ല പിടിച്ചാല്‍ ഭരണം പിടിയ്ക്കാനാകുമെന്ന വിശ്വാസത്തില്‍ തീപാറുന്ന പോരാട്ടത്തിലാണ് മുന്നണികള്‍. അവസാന മണിക്കൂറുകള്‍ വരെ ആവേശം നിലനിര്‍ത്തിയാണ് പരസ്യപ്രചാരണം മുന്നോട്ടു പോകുന്നത്. ഉച്ചവരെയുള്ള സമയം വോട്ടര്‍മാരെ നേരിട്ടു കാണുന്നതിനാണ് സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിച്ചത്. ഉച്ചയ്ക്കു ശേഷം റോഡ് ഷോകളും. ഭരണത്തുടര്‍ച്ചയ്ക്കായി വലതു മുന്നണിയും ഭരണമാറ്റത്തിനായി ഇടതു മുന്നണിയും പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തവണ നിയമസഭയില്‍ എത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ദേശീയ ജനാധിപത്യ മുന്നണി.


Most Commented