Debate Super Prime Time

ബിഷപ്പിലേക്ക് എത്താന്‍ മടിയോ?

വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ പൊടികൈകളുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആഹ്വാനം. വത്തിക്കാന്‍ പ്രതിനിധിയെയും ഉജ്ജയിന്‍ ബിഷപ്പിനെയും കണ്ട ശേഷം പോലീസ് ജലന്ധറില്‍ എത്തുമ്പോഴേക്കും രക്ഷപ്പെടാനുള്ള അവസാന അടവും ബിഷപ്പ് പയറ്റുകയാണ്. അതിന്റെ ഭാഗമാണ് താന്‍ വിശുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കുന്ന സന്ദേശം. ബിഷപ്പ് ആയുധമാക്കിയ ബന്ധുക്കളുടെ പരാതി കള്ളമെന്ന് തെളിയുമ്പോഴും അന്വേഷണ സംഘം മുടന്തുന്നത് എന്ത് കൊണ്ടാണ്. കന്യാസ്ത്രീക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും വാളെടുക്കുന്ന സഭ ബിഷപ്പിനെതിരെ ഒരക്ഷരം മിണ്ടാന്‍ മടിക്കുകയാണ്. പങ്കെടുക്കുന്നവര്‍- ബിനു ചാക്കോ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ഷൈജു കോറോത്ത്, കന്യാസ്ത്രീയുടെ വൈദികനായ സഹോദരന്‍ എന്നിവര്‍.


Most Commented