News India

കുമാരസ്വാമിയുടെ കണ്ണീരിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പടയൊരുക്കം

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കരഞ്ഞ സംഭവത്തില്‍ സിദ്ധരാമയ്യയെ പ്രതക്കൂട്ടിലാക്കി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സഖ്യസര്‍ക്കാരില്‍ അതൃപ്തനായ ഒരു നേതാവിന്റെ നിസഹകരണമാണ് കുമാര സ്വാമിയുടെ കണ്ണീരിന് കാരണമെന്ന് സിദ്ധരാമയ്യയുടെ പേരു പറയാതെ വിമര്‍ശിക്കുകയാണ് മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ കെ.ബി കോളിവാദ്. പാര്‍ട്ടി വേദിയിലെ കരച്ചിലോടെ കൂടുതല്‍ സിദ്ധരാമയ്യ വിരുദ്ധ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ കുമാരസ്വാമിക്ക് ലഭിച്ചു തുടങ്ങി.


Most Commented