News India

രാജസ്ഥാനില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തി. അക്ബര്‍ഖാന്‍ (28) എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബര്‍ ഖാനും മറ്റൊരാളും രണ്ടു പശുക്കളുമായി പോകുമ്പോഴായിരുന്നു ആക്രമണം. ആള്‍വാറിലെ രാംഗഡില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഹരിയാണയിലെ തന്റെ ഗ്രാമമായ കൊല്‍ഗാനിലേക്ക് പശുക്കളുമായി പോകവെയാണ് ഇവര്‍ പശുക്കടത്തുകാരാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്. മൃതദേഹം ആല്‍വാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം 50 വയസുള്ള പെഹ്‌ലു ഖാന്‍ എന്നയാളെ ആള്‍വാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.


Most Commented