News India

എന്‍ഡിഎക്ക് ജയം; ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങിന് വിജയം. കോണ്‍ഗ്രസിന്റെ ബി.കെ ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. 125 വോട്ടാണ് ഹരിവംശ് നാരായണ്‍ സിങിന് ലഭിച്ചത്. ബി.കെ ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടന്‍ ഉണ്ടാവും. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു.


Most Commented