News India

തമിഴ്‌നാട്ടിലെ പൊതുവിദ്യാലയങ്ങള്‍ പ്രതിസന്ധിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ പൊതു വിദ്യാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധികൂടിയാണ് കഴിഞ്ഞ ദിവസം ഭഗവാന്‍ മാഷിനെ കെട്ടിപിടിച്ച് കരഞ്ഞ വിദ്യാര്‍ത്ഥികള്‍ കാണിച്ച് തരുന്നത്. സ്വാഭാവിക സ്ഥലം മാറ്റമല്ല ഭഗവാന്‍ മാഷിന് ലഭിച്ചത് കുട്ടികള്‍ കുറഞ്ഞത് മൂലമുള്ള സ്ഥലം മാറ്റമാണ്. പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് അകന്ന് പോകുകയാണ്. വെളികരം സ്‌കൂളിലെ കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ല.


Most Commented