News India

ചെന്നൈയില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നു

ചെന്നൈ: നഗരത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവ്. ഒരു മീറ്ററിലധികമാണ് മിക്കയിടത്തും വെള്ളം താണത്. വേനല്‍ മഴയില്‍ സംഭവിച്ച വലിയ കുറവാണ് ഭൂഗര്‍ഭ ജലത്തെ ബാധിച്ചതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നു എന്ന് വ്യക്തമായത്. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റെയിന്‍ സെന്ററാണ് പഠനം നടത്തിയത്. മെയ് മാസത്തില്‍ ലഭിക്കാറുണ്ടായിരുന്ന വേനല്‍ മഴ ഇത്തവണ ലഭിച്ചില്ല. ഒരു കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ കുഴല്‍ കിണറുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഭൂഗര്‍ഭ ജലത്തിന്റെ ഇത്രയധികം കുറവ് സംഭവിച്ചത് ഗുരുതരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.sdf


Most Commented