News Njagalkum Parayanundu

'നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി' വീണ്ടും അരങ്ങിലേക്ക്

ചെന്നൈ: തോപ്പില്‍ ഭാസിയുടെ നാടകം 'നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി' വീണ്ടും അരങ്ങിലേക്ക്. ചെന്നൈ മുഗപ്പെയര്‍ മലയാളി സമാജവും നവചൈതന്യയുമാണ് സംരംഭത്തിന് പിന്നില്‍. നാളെ അരങ്ങിലെത്തുന്ന നാടകത്തില്‍ സിനിമാ നടന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തും. നാടകം രണ്ട് മണിക്കൂറായി ചുരുക്കിയാണ് അവതരണം. മുമ്പും ചെന്നൈയില്‍ നാടകങ്ങള്‍ക്ക് ചുക്കാന്‍ പിടച്ച സോമന്‍ കൈതക്കാടാണ് സംവിധായകന്‍. നേരത്തേ അഭിനയിച്ചവര്‍ക്കും പുതുമുഖങ്ങള്‍ക്കുമെല്ലാം അവസരം നല്‍കിയിട്ടുണ്ട്. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30ന് നാടകം ആരംഭിക്കും.


Most Commented