News Njagalkum Parayanundu

ഹനാന്റെ അന്നം മുടക്കിയോ?

ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ അന്നം മുട്ടിക്കുന്ന ആക്രമണമാണ് സൈബര്‍ ലോകത്ത് നടമാടുന്നത്. മാതൃഭൂമി പത്രത്തില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ് ഹനാന് ആദ്യം തുണയും പിന്നീട് തലവേദനയുമായത്. മീന്‍ വിറ്റ്, കെമിസ്ട്രി മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ജീവിതത്തോട് പടവെട്ടുന്നതാണ് പത്രം പുറത്തുകൊണ്ടുവന്നത്. അച്ഛന്‍ ഉപേക്ഷിച്ചു. അമ്മയുടെ മനോനിലയ്ക്ക് തകരാറുണ്ട്. സഹോദരന്‍ പ്ലസ് ടൂവിന് പഠിക്കുന്നു. ആ കുടുംബത്തിന് ആകെ അത്താണിയായ പെണ്‍കുട്ടി. ഹനാന്‍. ഇരുട്ടിവെളുത്തപ്പോള്‍ വില്‍ക്കാന്‍ എടുക്കുന്ന മീനിനേക്കാള്‍ മുറിവേറ്റ് കരയില്‍ കിടന്നു പിടയ്ക്കുന്ന ഹനാനെയാണ് കണ്ടത്. സൈബര്‍ലോകം സംരക്ഷിച്ചു. സൈബര്‍ലോകം സംഹരിക്കുകയും ചെയ്തു. ഹനാന്‍ നിന്നു വിറച്ചു.- അഡ്വ. ആശ, എന്‍.ഇ.സുധീര്‍, റോയ് മാത്യു എന്നിവര്‍.


Most Commented