News Njagalkum Parayanundu

വയനാട്ടില്‍ കനത്ത മഴ; വൈത്തിരിയില്‍ ഉരുള്‍പ്പൊട്ടി

വയനാട്: കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്‌റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ ഭാഗികമായി തകര്‍ന്നു. സ്‌റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാള്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.


Most Commented