News Njagalkum Parayanundu

കനത്ത മഴ: പത്തനംതിട്ടയില്‍ ജാഗ്രതാനിര്‍ദേശം

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്ന പത്തനംതിട്ടയില്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. പമ്പാ നദി കടന്ന് പോകുന്ന നാല് താലൂക്കുകളില്‍ 24 മണിക്കൂറും സേവനത്തിന് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. കനത്ത മഴയില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി,മൂഴിയാര്‍ ഡാമുകളും മണിയാര്‍ ഡാമും തുറന്ന് കഴിഞ്ഞു. പമ്പ ഡാമിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


Most Commented