News Njagalkum Parayanundu

തലസ്ഥാനത്ത് രൂപമാറ്റം വരുത്തിയ മുപ്പതോളം വാഹനങ്ങള്‍ പിടിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ നിരത്തുകളില്‍ രൂപമാറ്റം വരുത്തി ഓടിയ ബൈക്കുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. 30-ഓളം വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ഓണം വരെ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. രൂപമാറ്റം വരുത്തിയ മുപ്പതോളം ബൈക്കുകളും ഒരു കാറുമാണ് പോലീസിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത്. തലസ്ഥാനത്തെ പ്രധാന നിരത്തുകളില്‍ ചട്ടലംഘനം നടത്തി ഓടിക്കുന്ന വാഹനങ്ങള്‍ സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.


Most Commented