News Njagalkum Parayanundu

തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയ്ക്ക് അരലക്ഷത്തോളം രൂപ നഷ്ടമായി. എസ്.ബി.ഐ അക്കൗണ്ടില പണമാണ് കവര്‍ന്നത്. ഹൈദരാബാദില്‍ നിന്നാണ് പണം പിന്‍വലിച്ചത്. നെയ്യാറ്റിന്‍ക്കര മഞ്ചവിളാകം സ്വദേശി ചന്ദ്രലേഖയുടെ പണമാണ് നഷ്ടപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ധനുവച്ചപുരം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് പലതവണയായി അരലക്ഷത്തോളം രൂപ നഷ്ടമായതായി ചന്ദ്രലേഖ പറയുന്നു.


Most Commented