News Njagalkum Parayanundu

കൃഷിയുടെ നാഥന്‍, എം.എസ്. സ്വാമിനാഥനുമായി പ്രത്യേക അഭിമുഖം

കേരളത്തിന്റെ കാര്‍ഷികാഭിവൃദ്ധിക്ക് ഏറെ ഗുണകരമാവുമായിരുന്ന കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് കുട്ടനാട് പാക്കേജിന്റെ ഉപജ്ഞാതാവായ ഡോ. എം.എസ്. സ്വാമിനാഥന്‍ കുറ്റപ്പെടുത്തി. ഏറ്റവും ഗൗരവത്തോടെ സമീപിക്കേണ്ടിയിരുന്ന ഒരു പ്രായോഗികപ്രശ്‌നത്തെ സര്‍ക്കാര്‍ ലളിതമായി കണ്ടു. പദ്ധതി ഇനിയും വൈകുന്നതില്‍ താന്‍ കടുത്ത നിരാശനാണ്. തന്നെ കാണുമ്പോഴെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പറയാറുണ്ടെങ്കിലും എന്തു സംഭവിക്കുന്നുവെന്ന് വ്യക്തമല്ല. കേരളത്തിന്റെ കാര്‍ഷികഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ സ്വാമിനാഥന്‍ മാതൃഭൂമി ന്യൂസിന്റെ കൃഷിയുടെ നാഥന്‍ എന്ന പ്രത്യേക പരിപാടിയായില്‍ പങ്കുവെക്കുന്നു.


Most Commented