News Njagalkum Parayanundu

കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതി പഠിക്കാന്‍ അമേരിക്കന്‍ അധ്യാപകര്‍ മലപ്പുറത്ത്

മലപ്പുറം: കേരളത്തിലെ പൊതു വിദ്യാഭ്യാസ രീതി പഠിക്കാന്‍ അമേരിക്കന്‍ അധ്യാപകര്‍ മലപ്പുറത്ത്. മലപ്പുറം വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മൂന്ന് അധ്യാപകരെത്തിയത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും ഗംഭീരസ്വീകരണമാണ് കടല്‍കടന്നെത്തിയ അതിഥികള്‍ക്ക് ഒരുക്കിയത്. ഭൂമിയുടെ മറുഭാഗത്തു നിന്നെമെത്തിയ മേരിടീച്ചറുടെ ക്ലാസ് വണ്ടൂര്‍ ഗേള്‍സ് എച്ച്.എസ്.എസിലെ കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു. അമേരിക്കന്‍ ഇംഗ്ലീഷ് മുഴുവന്‍ പിടികിട്ടിയില്ലെങ്കിലും ശ്രദ്ധയോടെ ഇരുന്നു. മേരി പാവ് സികിനൊപ്പം, മിഷേല്‍ നെലിന്‍, മെലിന്‍ എംഗ്ലര്‍ട്ട് എന്നീ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര അധ്യാപകരാണ് സ്‌കൂളിലെത്തിയത്.


Most Commented