News Njagalkum Parayanundu

ജലനിരപ്പ് 2401 അടിയായി: ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നു; കനത്ത ജാഗ്രത

ഇടുക്കി: ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടിലെ രണ്ടു ഷട്ടറുകള്‍ കൂടി ഇന്ന് തുറന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ ആകെ മൂന്നു ഷട്ടറുകളിളിലൂടെ സെക്കന്റില്‍ 120000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. 2401 അടിയാണ് വെള്ളിയാഴ്ച രാവിലെ ജലനിരപ്പ്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി.


Most Commented