Mathrubhumi TV News

കൊല്ലത്ത് കോളേജ് വിദ്യാര്‍ഥിക്ക് പോലീസുകാരന്റെ മര്‍ദ്ദനം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ കോളേജ് വിദ്യാര്‍ഥിക്ക് പോലീസുകാരന്റെ മര്‍ദ്ദനം. വള്ളിക്കീഴ് സ്വദേശി അഖിലിനാണ് റോഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് നിന്നപ്പോള്‍ മര്‍ദ്ദനമേറ്റത്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് അഖില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റ അഖില്‍ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 


Most Commented