News World

ഇന്റര്‍നെറ്റ് സുരക്ഷയിലെ കരുത്തായി റുണ സാന്‍ഡ്!വിക്ക്

പതിനഞ്ചാം വയസില്‍ ആദ്യമായി ലഭിച്ച കമ്പ്യൂട്ടറില്‍ നിന്നാണ് റുണ സാന്‍ഡ്!വിക് എന്ന സൈബര്‍ ലോകം ഭയക്കുകയും ആരാധിക്കുകയും ചെയ്ത ഹാക്കറും സുരക്ഷാ ഉദ്യോഗസ്ഥയും പിറക്കുന്നത്. എന്തൊക്കെയാണ് ഒരു കമ്പ്യൂട്ടറിന് സാധിക്കുന്നത് എന്നാണ് റുണ ചിന്തിച്ചത്. ഡിജിറ്റല്‍ പ്രൈവസി ഗ്രൂപ്പായ ടോറുമായി സഹകരിച്ചു തുടങ്ങിയപ്പോഴാണ് ഹാക്കിംഗിലെ തന്റെ കഴിവിനെ എങ്ങനെ ജനോപകാരപ്ദമായി ഉപയോഗിക്കാം എന്ന ചിന്തയിലേക്ക് റുണ എത്തിച്ചേര്‍ന്നത്. സൈബര്‍ വിനിമയങ്ങളിലേക്ക് തുറന്നുവെച്ചിരിക്കുന്ന ചാര സംഘടനകളുടെ ചാവേറുകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരേയും അവരുടെ വാര്‍ത്താ സ്രോതസുകളെയും സംരക്ഷിക്കുക എന്നതാണ് റുണയുടെ ചുമലില്‍ ന്യൂയോര്‍ക് ടൈംസ് ഏല്‍പ്പിച്ചിരിക്കുന്ന ഭാരിച്ച ദൗത്യം. ദിനം പ്രതി ടൈംസിന്റെ വാര്‍ത്താമുറിയിലേക്ക് വായനക്കാരില്‍ നിന്ന് വിലപിടിച്ച പല വിവരങ്ങളും എത്തുന്നു. പുരുഷന്‍മാര്‍ അടക്കിവാഴുന്ന ഇന്റര്‍നെറ്റ് സുരക്ഷാ മേഖലയില്‍ ഇന്ന് ലോകം കാതോര്‍ത്തിരിക്കുന്ന ശബ്ദമാണ് റുണ സാന്‍ഡ്വിക് എന്ന മുന്‍ ഹാക്കറുടേത്.

Most Commented