arun
Programs Vakradrishti

ലയനം ദുഖമാണുണ്ണീ...

ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തെ ഒറ്റ കേരള കോണ്‍ഗ്രസ് ആക്കാമെന്ന ഇടതുമുന്നണിയുടെ മോഹം നടക്കുമെന്ന് തോന്നുന്നില്ല. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ലയിപ്പിച്ച് ആകമാന കേരള കോണ്‍ഗ്രസുണ്ടാക്കാന്‍ ആകമാന സുറിയാനികത്തോലിക്കാ സഭ പലവട്ടം ശ്രമിച്ചിട്ട് പോലും നടന്നിട്ടില്ല. ഒടുവില്‍ പള്ളി ഇടപെട്ട് മാണിയെയും ജോസഫിനെയും ഒന്നിപ്പിച്ചത് മാത്രം മിച്ചം. ഇടതുമുന്നണിക്കകത്തുള്ള സ്‌കറിയാ തോമസ് പാര്‍ട്ടിയെയും പുറത്തുള്ള പിള്ളയെയും ഒന്നിപ്പിക്കാന്‍ പിണറായിയുടെ സാന്നിദ്ധ്യത്തില്‍ ധാരണയായതാണ്. പക്ഷെ, ആയുഷ്‌കാല ചെയര്‍മാനായിരിക്കാന്‍ ആഗ്രകിഹിക്കുന്ന സ്‌കറിയാ തോമസ് ഒടുവില്‍ പാലം വലിച്ചു. പല ഗ്രൂപ്പുകള്‍ താണ്ടി ഒടുവില്‍ മുന്നണി മേല്‍വിലാസമുള്ള സ്‌കറിയാ തോമസ് വിഭാഗത്തിലെത്തിയ രണ്ടു മുന്‍ എം.എല്‍.എമാരായ പി.എംമാത്യുവിനെയും എം.വി.മാണിയെയും റാഞ്ചിയാണ് പിള്ള പകരം വീട്ടിയത്. ഇവര്‍ പിള്ള പാര്‍ട്ടിയില്‍ ലയിച്ചതോടെ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ യും മൂന്ന് എക്‌സ് എം.എല്‍.എമാരുമായി. വക്രദൃഷ്ടി, എപ്പിസോഡ്: 614. Anchor: D. Premesh Kumar

Most Commented